Sunday, July 11, 2010

മനസ്വി

ചോര്‍ന്നോലിക്കും കുടിളിനുള്ളില്‍
മരവിച്ചിറങ്ങുംനീര്‍ച്ചാലുകള്‍
ആടിയുലയുന്നമുടിയും
ആര്‍ത്തനാദം അലിയുന്ന കാതും
വിടപിതന്‍ ചടുലതയോ
വിറയാര്‍ന്ന കാനനപത്രമോ
ഒരുപട്പറവതന്‍ നെടുവീര്‍പ്പോ
ഒരു കാനന നരിതന്‍
നേര്‍ത്ത ഗര്‍ജനമോ?
അവന്‍റെനേര്‍ത്തകരങ്ങളില്‍
ഞാനിന്നെഅറിയുന്നു
എങ്കിലും നീ
തോല്‍വിതന്‍തോഴനോ
കണ്ണീരിന്‍കുഞ്ഞരുവിയോ
വെറും ദുര്‍ബലം
കരുത്താര്‍ന്നകരങ്ങളില്‍
കാണാതിരുന്നില്ലനിന്നെഞാന്‍
ഒരുനഗ്നനാംകാനനവാസിയല്ല നീ
കരുത്തിന്‍കാവല്‍ക്കാര്‍
പണിയാന്‍ ഒന്നുമില്ല എങ്കിലും
തകര്‍ക്കാന്‍ ഏറെയുണ്ട്
ചന്ജലംനിശ്ചലംആയവ
ഒരു ധൂമ കൂണായികണ്ടതും
വിസ്മ്രിതിതന്‍നനുത്തവടുക്കള്‍
അറിവിന്‍ ശ്രിത്തില്‍ എങ്കിലും
വിവേകംഅറിയാത്തോര്‍
എങ്കിലും നീ
ചുടുചോരതന്‍ ഗന്ധമോ
അല്പയുസാംനീര്കുമിലയോ
വ്യര്‍ഥം തന്‍വേദന
വിധിയെന്ന് പഴിക്കാതോര്‍-
ക്കിടയില്‍കണ്ടുനിന്നെഞാന്‍
സ്നേഹത്തിന്‍മുള്‍മുനയിലും
നിന്നെയറിയാതെ വയ്യല്ലോ
എങ്കിലും ഞാന്‍ ഒരരുപി
മനസ്സെന്നുവിളിപ്പു മനുജര്‍
വനജ്യോത്സ്നപോല്‍
ശുഭ്രംഎങ്കിലും
ചതച്ചരപ്പു ചിലര്‍ മൂടര്‍!
എന്നെഅറിയുന്ന നീ
നിന്നീരിയുന്നു
മഹത്താംഅറിവ്
മറകണ്ടാത്തഅറിവ്


Monday, July 5, 2010

ചീട്ടുകളി


ക്ലാവരും ൈഡസും ഈസ് പേടുമാസും
കാശക്കികുത്തിവിളമ്പിമുന്നില്‍
കിട്ടിയചീട്ടെല്ലാംകൂട്ടിപിടിച്ചു
പതിനെട്ടോരുവാന്‍ വിളിച്ചു
തന്ത്രംകുതന്ദ്രംമീതുരുപ്പ്
തറയില്‍കമഴത്തതിയകൊച്ചുചീട്ടു
ചാഞ്ഞുംചരിഞ്ഞുംഒളിഞ്ഞുനോക്കി
കൈകള്‍ പലതും മാറിനോക്കി
അക്കങ്ങള്‍ ചിന്നങ്ങള്‍ കാ ണ മെനിക്ക്
കൂട്ടിയാല്‍ പെരുകുന്ന തെറ്റുകള്‍
കിഴിച്ച് കളിക്കണം കാശുകിട്ട ാന്‍
വെള്ളക്കാ കുണുക്കണിയിക്കില്ലാരും
ഭാഗ്യം പാകിയ തേങ്ങ മുളച്ചില്ല
എണ്ണ കുടിച്ച മണ്ണില്‍
യാമങ്ങള്‍ ബ്രമ്മ മുഹൂര്‍ത്തങ്ങള്‍
കീ ശയും ക ള്ള ് കോപ്പകളും ഒഴിഞ്ഞു
തുറക്കാത്ത സ്വപ്ന കുപ്പികള്‍ ഇനിയുമുണ്ട്
പോരന്നോഴിക്കാന്‍ പത്രങ്ങളില്ല
രണ്ടറ്റവുംതുറന്നപാത്രം കാതുകള്‍
കൊട്ടാരങ്ങള്‍ കെട്ടി തരുമീചീട്ടു
ഒരു ചെറു കാറ്റില്‍ തകരാതിരുന്നെഗില്‍





കിളിര്‍ക്കാത്ത കൈകള്‍

എനിക്കൊരുകൈഉണ്ടായിരുന്നുപണ്ട്
പിച്ചവെക്കാന്‍ഊന്നിയതുഈകൈ
എന്‍റെടീച്ചര്‍ക്ക്‌തല്ലാന്‍
നിവര്‍ത്തിപിടിച്ചതും
ഒരുകുഞ്ഞുപുളിവടി
വടുക്കള്‍കീറിയതുംഇവിടെ
വണങ്ങാന്‍ഭവാന്നേദിച്ച
പായസംവാങ്ങാന്‍
‍കൂപ്പിയതീകൈകള്‍
പ്രേമലേഖനംഎഴുതാന്‍
തുല്യംചാര്‍ത്താന്‍
കുത്തിക്കുറിക്കാന്‍
താങ്ങാവാന്‍ തണലേകാന്‍
അറ്റകൈകള്‍ ഇനി മുളക്കുമോ ?
വീണ്ടും കിളിര്‍ക്കുമോ ?
ഒരു മരം ആയെഗ്ഗില്‍ഞാന്‍
മുറിച്ച കൈകള്‍ വീണ്ടും കിളിര്‍ക്കുവാന്‍