ഇന്നു ബസ്സില്‍ തിരക്ക് കുറവാണു.സൂചി കുത്താന്‍ ഇടം ഉണ്ട് . സൂചിയെ പറ്റി പറഞ്ഞപ്പോള്‍ ആണ് എന്റെ സുന്ദര സുരഭിലമായ കോളേജ് കാലത്തെ പറ്റി ഓര്‍ത്തു പോയത്. അന്ന് പെണ്‍കുട്ടികളുടെ സൂചിയുടെ ആക്രമണം കൊണ്ട ഒത്തിരി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.ബസ്സ് യാത്രയില്‍ സേഫ്റ്റി പിന്നിന്റെ കുത്ത് മേടിച്ച നിഷ്കളഗരും നിരാലംബലരും ആയ ആണ് കുട്ടികള്‍ - പിടക്കോഴി കൂവുന്ന നൂറ്റാണ്ട് അല്ലാതെ എന്ട് പറയാന്‍. എനിക്ക് അവരെപറ്റി ഓര്‍ത്തു അസൂയ ആണ് .തനിക്കു കിട്ടാത്തത് മറ്റുള്ളവര്‍ക്ക് കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഒരു അസൂയ .
ഒരു സീറ്റ് സൈഡില്‍ ഒഴിഞ്ഞു
ഞാന്‍ ചാടി ഇരുന്നു . സീനിയര്‍ സിറ്റിസന്‍സ് നില്‍പ്പുണ്ട് എന്റെ ചെറുപ്പം അവരെ മൈന്‍ഡ് ചെയ്തില്ല . കഴിഞ്ഞ മാസം കൈ ഒരു ആക്സിടെണ്ടില്‍ ഒടിഞ്ഞിരുന്നു .വേദന ശരിക്കും മാറിയിട്ടില്ല തൂങ്ങി പിടിച്ചു നില്ക്കാന് ബുദ്ധി മുട്ടാണ്. എന്നെപോലെ ജോലിക്ക് പോകുന്ന രണ്ടു പേര് അടുത്തിരിപ്പുണ്ട് അവരുടെ മുഘത്ത് നോക്കി ഞാന്‍ ചിരിച്ചു സീറ്റ് കിട്ടിയതിന്റെ ആശ്വാസം.രണ്ടു മണിക്കൂര്‍ യാത്ര ഉണ്ട് . ഇലക്ഷന് ചുവരെഴുത്തുകള്‍ ,പഴയ വീടുകള്‍ ,സിനിമ പോസ്ടറുകള്‍ ,പെട്രോള്‍ ബാങ്ങ് എല്ലാ കാഴ്ചകളും ഞാന്‍ കണ്ടിരുന്നു.
ബസ്സ് ഇടക്കുള്ള സ്റ്റാന്‍ഡില്‍ നിറുത്തി. കരിം കൂവളത്തിന്റെ കണ്ണുകള്‍ ഉള്ള ഒരു "തടിച്ച സുന്ദരി " ബസ്സില്‍ കയറി. പച്ചയും വെള്ളയും നിറങ്ങളുള്ള ചുരിദാര്‍.മുടി സ്ട്രെയ്ട്ടന് ചെയ്തിട്ടുണ്ട്.
"കൊള്ളാം നല്ല സൌന്ദര്യ ബോധം ഉള്ള മല്ലു ഗേള്‍" എന്റെ മനസ്സ് മന്ദ്രിച്ചു .
ആ തടിച്ച സുന്ദരി സീറ്റിനടുത്ത് വന്നു . ഞങളെ തുറിച്ചു നോക്കിയിട്ട് പറഞ്ഞു
"ഇതു സ്ത്രീ കളുടെ സീറ്റ് ആണ് "
"കൊള്ളാം നല്ല അവകാശ ബോധം ഉള്ള മല്ലു ഗേള്‍" എന്റെ മനസ്സ് പിന്നേം മന്ദ്രിച്ചു .
ഞങ്ങള്‍ അച്ചടക്കം ഉള്ള പുരുഷന്മാരായി , തടിച്ച സുന്ദരിക്കായി സീറ്റ് ഒഴിഞ്ഞു കൊടുത്തു. അവള് ഒറ്റയ്ക്ക് ആസീറ്റില്‍ ഇരിക്കുകയാണ്. എനിക്ക് കൈ വേദനിക്കുന്നത് പോലെ തോന്നി .ഒരാള്‍ക്കുകൂടി വേണമെങ്കില്‍ ആസീറ്റില്‍ ഇരിക്കാം - തടിച്ച സുന്ദരിയെ മുട്ടാതെ! മുട്ടിയാലും കുഴപ്പം ഇല്ല അല്ലെ ?
ഞാന്‍ വിനീതവിധേയനായി, എനിക്ക് അമ്മയും പെങ്ങളും അമ്മുമ്മയും ഉണ്ടെന്ന ഭാവത്തില്‍ ഞാന്‍ ആ മല്ലു ഗേളിനോട് ചോദിച്ചു
" ഞാനും കൂടി ഇരുന്നോട്ടെ ?"
പുരുഷന് മാരെല്ലാം ആഭാസന് മാരെന്ന സ്വരത്തില്‍ തടിച്ച സുന്ദരി ഉറക്കെ പറഞ്ഞു
"വേണ്ട "
എന്നെ എല്ലാവരും ശ്രദ്ധിച്ചു .എനിക്ക് വല്ലാത്ത അമര്‍ഷം തോന്നി. ഇവിടെ എന്തിനാണ് സ്ത്രീക്കും പുരുഷനും സീറ്റ് വിഭജനം.എത്രയോ സ്ത്രീകള്‍ പുരുഷന് മാരുടെ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നു.അവരെ ഒരു പുരുഷനും എഴുനെല്പ്പിച്ചു വിട്ടിട്ടില്ല തടിച്ച സുന്ദരിയെ ചവിട്ടി കൂട്ടാന്‍ തോന്നി. വേണ്ടാ! ഇവളും സേഫ്റ്റി പിന് കൊണ്ട് നടക്കുന്നവള് ആയിരിക്കും.
"സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര് ഇരിക്കുന്നത് ശിക്ഷാര്‍ഹം " ബസ്സിലെ ബോര്‍ഡ് എന്നെ നോക്കി ചിരിച്ചു
ദൈവമേ അവള്‍ക്കൊരു പണി കൊടുക്കാന്‍ എനിക്ക് കഴിയണേ.എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ ആരാത്രി ഉറങ്ങാന്‍ കെടുന്നു
പിറ്റേദിവസം ,അതെ സ്റ്റാന്‍ഡില്‍ ബസ്സ് എത്തി .
തടിച്ച സുന്ദരി ബസ്സില്‍ കയറി സീറ്റുകള്‍ പരതി. ഈ സ്ത്രീകള്‍ ആദ്യം നോക്കുന്നത് പുരുഷന് ഏതു സീറ്റില്‍ ഇരിക്കുന്നു എന്നാണോ ? ദൈവം ഇന്നു എന്റെ കൂടെ ആണ് ! അവള്‍ക്കു സീറ്റ് കിട്ടിയില്ല ! ദൈവമേ നന്ദി !
ഞാന്‍ ഇന്നു പുരുഷന് മാര്‍ക്ക് റേഷന്‍ ആയി കിട്ടിയ സീറ്റില്‍ ആണ് ഇരിക്കുന്നത്. കൂടെ ഒരു മുസ്ലിം മദ്ധ്യ വയസ്ക്കന്. ഞാന്‍ തടിച്ച സുന്ദരിയുടെ മുഖത്ത് തുറിച്ചു നോക്കി.എന്റെ മനസ് ആനന്ദ തുന്ദിലത്തില് ആറാടി
( ഈ പ്രയോഗം ശരി ആണോ എന്നെനിക്കറിയില്ല ) അവാച്യമായ മനസിന്റെ ജഗ്രനതയെ ( ഈ പ്രയോഗം ശരി ആണോ എന്നെനിക്കറിയില്ല ) പ്രകടിപ്പിക്കാന്‍ ഇതുപോലെ ഉള്ള പ്രയോഗങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ ഉണ്ട്. ഞാന്‍ ഇരിക്കുന്നു തടിച്ച സുന്ദരി നില്ക്കുന്നു. ഇന്നു അവള്‍ക്കു എന്നെ സീറ്റില്‍ നിന്നും എഴുനെല്പ്പിക്കാന് കഴിയില്ല ! ദൈവമേ നീ എന്റെ പ്രാര്‍ത്ഥന കേട്ടു.
കാലില്‍ ഇഴഞ്ഞു കൊണ്ട് ഒരു പിച്ചക്കാരി സീറ്റിനടുത്ത് വന്നു . എന്നെയും മുസ്ലിം മദ്ധ്യ വയസ്ക്കനെയും നോക്കി ചിരിച്ചു. ഈ പിച്ചക്കാരുടെ ശല്യം . മുസ്ലിം മദ്ധ്യ വയസ്ക്കന് തന്റെ പോക്കറ്റില്‍ നിന്നും അഞ്ജു രൂപയുടെ തുട്ടെടുത്തു . അഞ്ജക്ക ശമ്പളം ഉള്ള ഞാനും ഒട്ടും കുറച്ചില്ല .ഞാനും എടുത്തു അഞ്ജു രൂപ നോട്ട് .ആ പിച്ചക്കാരിക്ക് നേരെ നീട്ടി.
അവരുടെ കണ്ണ് നനഞ്ഞു.ആ സ്ത്രീ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു .
"കാശിനല്ല . ഇരിക്കാന്‍ "
ദൈവമേ ആ സ്ത്രീ പിച്ചക്കാരി അല്ല .അവര്‍ എവിടെക്കോ പോകുകയാണ്. ആ സീറ്റില്‍ നിന്നും ഞങ്ങള്‍ രണ്ടു പേരും എഴുനേറ്റു കൊടുത്തു.ആ സ്ത്രീ സീറ്റില്‍ ഇരിന്നു. അവരുടെ രണ്ടു കാലുകള്‍ക്കും സ്വാധിനം ഇല്ല . വിധിയുടെ ഓരോ തമാശകള്‍. എങ്കിലും തന്റെ കുറവുകള്‍ക്ക് കീഴടങ്ങാത്ത യാത്ര. അവര്‍ക്ക് പിച്ച കാശുകൊടുക്കാന്‍ ഞാന്‍ തുനിഞ്ഞല്ലോ. ഒരു വിഷമം.
എന്റെ ഇന്നലത്തെ തടിച്ച സുന്ദരി ആ സ്ത്രീയുടെ കൂടെ ഇരുന്നു . ഇന്നും തടിച്ച സുന്ദരിക്ക് സീറ്റ് കിട്ടി . ഞാന്‍ ഒഴിഞ്ഞു കൊടുത്ത സീറ്റ് . ആ തടിച്ച സുന്ദരി എന്നെ തുറിച്ചു നോക്കി ഇരിക്കാം. ഞാന്‍ ശ്രദ്ധിച്ചില്ല .ദൈവമേ നീ എന്നും സുന്ദരിമാരുടെ കൂടെ ആണോ ?
ഞാന്‍ ആ സ്ത്രീയെ നോക്കി നിന്നു.കാലിനെ തളര്‍ച്ച ഉള്ളു. ഡോര്‍ അടക്കാന്‍ സഹായിച്ചും ,മറ്റു സ്ത്രീ കളുടെ ബാഗ് വാങ്ങി പിടിച്ചും അങ്ങിനെ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ആ യാത്ര തുടരുകയാണ് .. എന്റെ ഒടിഞ്ഞ കൈക്ക് ഇന്നു വേദന തോന്നിയില്ല .
"സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര് ഇരിക്കുന്നത് ശിക്ഷാര്‍ഹം " ബസ്സിലെ ബോര്‍ഡ് ഇന്നും എന്നെ നോക്കി ചിരിച്ചു . ഞാന്‍ തിരിച്ചും പുഞ്ചിരിച്ചു .
Monday, October 25, 2010
Monday, October 11, 2010
തുമ്മല്‍ കവിത (ഹാ .........ഹാച്ഛി)

ഹാച്ഛി ....ഹാച്ചി ഞാനൊന്ന് തുമ്മട്ടെ
ചുമ്മാ ഞാനൊന്നു തുമ്മട്ടെ ഹാച്ഛി
തൂവാലതുംബില്തലയമര്ത്തി
തലയൊന്നുപിന്നോട്ടാഞ്ഞു
ഞാന്ദേപിന്നേം തുമ്മി
ഹാച്ചി ഹാച്ചി ഹാച്ഛി
കാലത്തുംതുമ്മി രാത്രിലുംതുമ്മി
ഉച്ചക്കുംതുമ്മിഉറക്കതുമ്മി
ചാറ്റല്‍മഴയത് ചാടിയില്ല
മൂക്കില്‍പൊടി തിരുമിയില്ല
എന്നെകുറിച്ച്ആരുംഓര്ത്തില്ല
എന്നിട്ടുംതുമ്മിഹാച്ചി
തുമ്മിയാല്‍ തെറിക്കും മൂക്കല്ല
തെറിക്കുന്നു അണുക്കള്‍ ചുറ്റും,അയ്യോ!
മണ്ണുംവിണ്ണും മലിനം ഇവിടെ
എല്ലാരുംതുമ്മുന്നു ഹാച്ഛി ഹാച്ഛി ഹാച്ഛി
Subscribe to:
Posts (Atom)